Map Graph

ഓറഞ്ച് കൗണ്ടി, കാലിഫോർണിയ

ഓറഞ്ച് കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിലെ ഒരു കൗണ്ടിയാണ്. 2010 ലെ സെൻസസ് പ്രകാരം 3,010,232 ജനസംഖ്യയുള്ള ഈ കൗണ്ടി, കാലിഫോർണിയ സംസ്ഥാനത്ത് ജനസംഖ്യയിൽ മൂന്നാം സ്ഥാനവും അമേരിക്കൻ ഐക്യനാടുകളിലെ മൊത്തം ജനസംഖ്യയിൽ ആറാം സ്ഥാനവും മറ്റ് ഇരുപത്തിയൊന്ന് യുഎസ് സംസ്ഥാനങ്ങളേക്കാൾ കൂടുതൽ ജനസംഖ്യയുമുള്ളതുമായ ഒരു കൗണ്ടിയാണ്. ഈ കൗണ്ടിയുടെ ആസ്ഥാനം സാന്താ അന നഗരത്തിലാണ്. സാൻ ഫ്രാൻസിസ്കോ കൗണ്ടി കഴിഞ്ഞാൽ കാലിഫോർണിയ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള രണ്ടാമത്തെ കൗണ്ടിയുമാണിത്. ഓരോന്നിനും 200,000 ജനങ്ങളിൽ കൂടുതലുള്ള രാജ്യത്തെ ഏറ്റവും വലിയ നാല് നഗരങ്ങളായ അനഹൈം, സാന്താ അന, ഇർവിൻ, ഹണ്ടിംഗ്ടൺ ബീച്ച് എന്നിവ ഈ കൗണ്ടിയിലാണ് സ്ഥിതിചെയ്യുന്നത്. ഹണ്ടിങ്ടൺ ബീച്ച്, ന്യൂപോർട്ട് ബീച്ച്, ലഗൂണ ബീച്ച്, ഡാന പോയിന്റ്, സാൻ ക്ലെമെൻറ് എന്നിങ്ങനെ ഓറഞ്ച് കൌണ്ടിയിലെ നിരവധി നഗരങ്ങൾ പസിഫിക് മഹാസമുദ്ര തീരത്താണ് സ്ഥിതിചെയ്യുന്നത്.

Read article
പ്രമാണം:The_City_of_Newport_Beach_July_2014_photo_D_Ramey_Logan.jpgപ്രമാണം:DisneylandCastle.JPGപ്രമാണം:Huntington_Pier_Terminus.jpgപ്രമാണം:San_Clemente_CA_Photo_D_Ramey_Logan.jpgപ്രമാണം:Laguna_Beach_Bucht.JPGപ്രമാണം:Flag_of_Orange_County,_California.svgപ്രമാണം:Seal_of_Orange_County,_California.svgപ്രമാണം:Map_of_California_highlighting_Orange_County.svgപ്രമാണം:OrangeCountyCA_Map.gifപ്രമാണം:Compass_rose_pale-50x50.png